KeralaLatestThiruvananthapuram

ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരെ ഇന്നറിയാം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് : ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് രാവിലെ 11 മണിക്കും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും ഉച്ചതിരിഞ്ഞ് 2 മണിക്കും തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാ പഞ്ചായത്തിൽ ജില്ലാ കളക്ടറും ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളിലും അതാത് ഭരണാധികാരികളും ആയിരിക്കും തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒന്നിൽ അധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. പ്രസിഡന്റായി തെരഞ്ഞെടുക്കുന്നവർ ഭരണാധികാരി മുമ്പാകെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന ആൾ പ്രസിഡണ്ട് മുമ്പാകെയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞ യോ ചെയ്തു ഒപ്പ് വെക്കണം. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്.

Related Articles

Back to top button