KeralaLatest

സ്ഥാപകദിനത്തില്‍ രാമകൃഷ്ണാശ്രമം സന്ദര്‍ശിച്ച് ശാന്തിഗിരി അവധൂത സംഘം

“Manju”

കാലടി: അവധൂതയാത്രാ സംഘം കാലടിയിലെ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമത്തില്‍ എത്തിയത് തികച്ചും ആകസ്മികമായി. ഗുരുവിന്റെ ആദിസങ്കല്‍പ്പലയന വാര്‍ഷികമായ നവ‌ഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ഗുരു സഞ്ചരിച്ച ഇരുപത്തിയഞ്ച് ത്യാഗഭൂമികകളിലൂടെ ശിഷ്യപരമ്പര നടത്തുന്ന പ്രയാണമാണ് അവധൂതയാത്ര. ഇന്ന് രാവിലെ ചന്ദിരൂരില്‍ നിന്നും ആരംഭിച്ച യാത്ര ആദ്യമെത്തിയത് കാലടിയിലെ ആശ്രമത്തിലാണ്.

ആദ്ധ്യാത്മിക അന്വേഷണത്തിന്റെ പാതയില്‍ തന്റെ ഉളളിലെ പ്രകാശത്തെക്കുറിച്ച് അറിയാന്‍ ശ്രീകരുണാകര ഗുരു ആദ്യമെത്തിയത് കാലടിയിലാണ്. പതിമൂന്നാം വയസ്സില്‍ വീടു വിട്ടിറങ്ങിയ ഗുരുവിനെ എഴുത്താശാന്‍ കുമാരപിളള ആഗമാനന്ദ സ്വാമികളുടെ അടുത്തെത്തിച്ചു. അന്ന് ‘കാലടി ആഗമാനന്ദാശ്രമം’ എന്നായിരുന്നു പേര്. പീന്നീട് രാമകൃഷ്ണ മിഷന്‍ സ്ഥാപിതമായതോടെ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം എന്നായി.

ആശ്രമത്തിലെത്തിയ യാത്രാസംഘത്തെ സ്വാമി ശ്രീവിദ്യാനന്ദ, സ്വാമി ബ്രഹ്മപരാനന്ദ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് യാത്രാസംഘം പ്രാര്‍ത്ഥനാമണ്ഡപത്തിലെത്തി. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി , സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ ശ്രീരമകൃഷ്ണപരമഹംസരുടെ പ്രതിഷ്ഠയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ശാന്തിഗിരി ആശ്രമത്തിന്റെ അവധൂതയാത്ര സ്ഥാപകദിനത്തില്‍ രാമകൃഷ്ണമഠത്തിലെത്തിയത് ദൈവത്തിന്റെ മറ്റൊരു നിയോഗമാകാമെന്ന് സ്വാമി ശ്രീവിദ്യാനന്ദ പറഞ്ഞു.

Related Articles

Back to top button