KeralaLatest

ഓണക്കിറ്റിൽ ഏലയ്‌ക്കയും ; രണ്ട് ലക്ഷം കിലോയോളം ഏലയ്‌ക്ക സംഭരിക്കും

“Manju”

തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് നൽകുന്ന സ്‌പെഷ്യൽ കിറ്റിൽ ഏലയ്‌ക്കയും ഉൾപ്പെടുത്താൻ തീരുമാനം. ഓരോ കിറ്റിലും 20 ഗ്രാം ഏലയ്‌ക്ക കൂടി ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി രണ്ട് ലക്ഷം കിലോയോളം ഏലയ്‌ക്ക കർഷകരിൽ നിന്ന് ശേഖരിക്കും എന്നാണ് വിവരം. സർക്കാർ കിറ്റിൽ ആദ്യമായിട്ടാണ് ഏലയ്‌ക്ക ഉൾപ്പെടുത്തുന്നത്.

മന്ത്രി റോഷി അഗസ്റ്റിനാണ് മന്ത്രിസഭാ യോഗത്തിൽ പദ്ധതി മുന്നോട്ടുവച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യമന്ത്രി ജി.ആർ. അനിലും അനുകൂല നിലപാടെടുത്തു. കിറ്റിൽ ഉൾപ്പെടുത്തുന്ന ഏലയ്‌ക്കയുടെ തോത് അൽപം കൂടി ഉയർത്താനും സാധ്യതയുണ്ടെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ 88 ലക്ഷം കിറ്റ് ഉടമകൾക്കാണ് സ്പെഷ്യൽ കിറ്റ് ലഭിക്കുക. സേമിയ, പാലട, പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ് ഉൾപ്പെടെ 17 ഓളം വിഭവങ്ങളാണ് ഇത്തവണ സ്‌പെഷ്യൽ കിറ്റിൽ നൽകുന്നത്. കുട്ടികളുടെ അഭ്യർത്ഥന പരിഗണിച്ച് കിറ്റിൽ ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. അതിന് പകരം ചോക്ലേറ്റാകും കിറ്റിൽ നൽകുക.

Related Articles

Back to top button