IndiaKeralaLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

“Manju”

സിന്ധുമോൾ. ആർ

​ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ കൊവിഡ് വൈറസ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 5,32,159 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അകെ രോഗബാധിതരുടെ എണ്ണം ആറ് കോടി കടക്കുകയും ചെയ്തു. മരണസംഖ്യ 14,13,705 ആയി ഉയര്‍ന്നു. 4,15,10,093 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസവും നല്കുന്നുണ്ട്.

അമേരിക്കയില്‍ ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,69,434 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2148 പേര്‍ മരിച്ചു.ഇതോടെ ആകെ മരണം 2,65,853 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയാറ് ലക്ഷം പിന്നിട്ടു.

Related Articles

Back to top button