IndiaKeralaLatest

കോവിഡ് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൊവിന്‍ (കൊറോണ വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക്) ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച്‌ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

കൊറോണ പ്രതിരോധ വക്‌സിന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. വാക്‌സിന്‍ റോള്‍ ഔട്ട് പ്ലാനില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഭാഗമാണിത്. വാക്‌സിന്‍ സംഭരണം, വിതരണം, ഡോസ് ഷെഡ്യൂളുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം കൊവിന്‍ ആപ്ലിക്കേഷനില്‍ ലഭിക്കും.ലഭ്യമാകുന്നതിനനുസരിച്ച്‌ വാക്‌സിന്‍ വിതരണം ചെയ്യാനായുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടത്.

Related Articles

Back to top button