ബിനു കല്ലാർ
വാഗമൺ : കോവിഡ് പശ്ചാത്തലത്തിൽ വാഗമണ്ണിൽ പരിശോധന കർശനമാക്കി. മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങിയ ഏഴു പേർക്കെതിരെ പോലിസ് കേസെടുത്തു. ലോക്ക് ഡൗൺ നീയന്ത്രണ ലംഘനം പരിശോധിക്കാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. വീടുകളിലെത്തിയുള്ള ബോധവത്കരണ പരിപാടികൾ നടത്തി വരുകയാണെന്ന് വാഗമൺ സി.ഐ. ജയസനിൽ പറഞ്ഞു.