AlappuzhaKeralaLatest

എ.ഐ.യു.ഡബ്ലിയു.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ്ജീ അനുസ്മരണം നടത്തി

“Manju”

 

അജിത് ജി. പിള്ള

‌ചെങ്ങന്നൂര്‍ : നവഭാരത ശില്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 56-ാം ചരമവാര്‍ഷിക ദിനം എ.ഐ.യു.ഡബ്ലിയു.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഇന്ത്യയുടെ പൊതു മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സമ്മിശ്ര സമ്പത് വ്യവസ്ഥക്ക് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഊന്നല്‍ നല്‍കി.

പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യയിലെ കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുകയും, ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകുകയും ചെയ്തത് നെഹ്റു ആണെന്ന് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 56-ാം ചരമ വാര്‍ഷിക ദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി അംഗം അഡ്വ:ഡി.വിജയകുമാര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ.ബി.യശോധരന്‍ അധ്യക്ഷത വഹിക്കുകയും അഡ്വ: ഹരി പാണ്ടനാട്, ശിവന്‍കുട്ടി ഐരാലത്തില്‍, ജെയ്സണ്‍ ചാക്കോ, ജോജി പിന്‍ഡ്രംകോഡ്, ടി.ഡി. മോഹന്‍, പി.കെ.ചെല്ലപ്പന്‍, പി.ജി.രാജപ്പന്‍, എം.ടി.തങ്കന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button