Thiruvananthapuram

2020ലെ ലളിതാംബിക അന്തർജന പുരസ്കാരം ടി ബി ലാലിന്.

“Manju”

തിരുവനന്തപുരം : സാഹിതി ഏർപ്പെടു ത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്ക്കാര ത്തിന് കഥാ കൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി ലാൽ അർഹനായി |: ടി.ബി ലാലിൻ്റെ കഥകൾ
എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം
ലളിതാംബിക അന്തർ ജനത്തിൻ്റെ ശ്രദ്ധേയ കൃതിയായ അഗ്നി സാക്ഷി പുറത്തിറങ്ങിയതിൻ്റെ നാൽപത്തി നാലാമത് വാർഷിക വുമായി ബന്ധ പെട്ടാണ് സാഹിതി പുരസ്കാരം ഏർപ്പെടു ത്തിയ തെന്ന് ചെയർമാർ വി.സി. കബീർ മാസ്റ്ററും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും പറഞ്ഞു.

നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ ( 44444 രൂപ ) യും സാക്ഷി പത്രവും സർട്ടിഫി ക്കറ്റും അടങ്ങിയ താണ് അവാർഡ്:

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് ടി.ബി. ലാൽ. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാർഥികൾക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യ മൽസരത്തിൽ മൂന്നു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കോളജ് വിദ്യാർഥികൾക്കുള്ള മുട്ടത്തുവർക്കി ഫൗണ്ടേഷൻ കഥാ പുരസ്കാരം, മുദ്ര –വൈക്കം മുഹമ്മദ് ബഷീർ ചെറുകഥാ പുരസ്കാരം കോഴിക്കോട് ഫാറൂഖ് കോളജ് എ.പി.പി നമ്പൂതിരി കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജിലും കേരള മീഡിയ അക്കാദമിയിലുമായി വിദ്യാഭ്യാസം. ജേർണലിസത്തിൽ റാങ്കോടെ ബിരുദാനന്തര ബിരുദം.
മലയാള മനോരമ ഓൺലൈനിൽ കോളമിസ്റ്റായും പ്രവർത്തിക്കുന്നു.
പുസ്തകങ്ങള്‍
മുഖദാവിൽ ഒരു കണ്ണാടി കാണുക, കഥകൾ ടി.ബി. ലാൽ, എന്താ ചന്തം ഓമനേ എന്നിവ പുസ്തകങ്ങൾ..

ഡിസംബർ മാസത്തിൽ പുരസ്കാരദാനം നടക്കുമെ ന്ന് സെക്രട്ടറി ജനറൽ ബിന്നി സാഹിതി അറിയിച്ചു.

സാഹിതി ചെയർമാൻ മുൻ മന്തി വി.സി. കബീർ മാസ്റ്റർ അധ്യക്ഷനായ അവാർഡ് നിർണ്ണയ കമ്മറ്റിയാൽ ബാല സാഹിത്യ ഇൻസ്റ്റി റ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ,ഇസ്ര ചെയർ |മാൻ അഡ്വ. പഴകുളം മധു . ,ഡോ : എസ്. രമേശ് കുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാരം നിശ്ചയിച്ചത്. .

Related Articles

Back to top button