IndiaLatest

സ്വർണ വില വീണ്ടും ഉയർന്നു

“Manju”

ആഗോള വിപണിയുടെ ചുവട് പിടിച്ച് സ്വർണ വില ഉയരുകയാണ്. വെള്ളിയാഴ്ച പവന് 160 രൂപ ഉയർന്ന് 36880 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയർന്ന് 4610 രൂപയാണ്. കഴിഞ്ഞ നാലു ദിവസമായി സ്വർണം തുടർച്ചയായി മുന്നേറ്റമാണ് കാണിക്കുന്നത്. അമേരിക്കൻ ഉത്തേജക പാക്കേജ് വൈകുന്നത് സ്വർണത്തിന് മുന്നേറ്റം നൽകുന്നതായാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ പുതിയ പ്രസിഡന്റിന്റെ അമേരിക്കൻ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തോടനുബന്ധിച്ച് വില താഴാനുള്ള സാധ്യതയുണ്ടെന്നും അതിനു മുൻപ് സ്വർണത്തിൽ നിന്നും ലാഭമെടുത്ത് പിൻമാറുന്നതാണ് അഭികാമ്യമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Related Articles

Back to top button