Uncategorized

ഐഫോണ്‍ നിര്‍മ്മാണത്തിന് ആപ്പിളുമായി കൈകോര്‍ത്ത് ടാറ്റ

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പിന്റെ ബംഗളൂരു നിര്‍മ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇന്ത്യ അസാധാരണ നേട്ടം കൈവരിക്കും.‌ പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. മാര്‍ച്ച്‌ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണുകളുടെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് പ്രധാനമായും പ്രമുഖ തായ് വാന്‍ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസുമാണ്. യുഎസുമായുള്ള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കും കൊറോണ പ്രതിസന്ധിയിലും ചൈനയിലെ ഇലക്‌ട്രോണിക് വ്യവസായം പ്രതിസന്ധി നേരിട്ടിരുന്നു. ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ക്ക് ടാറ്റയുടെ ഇടപെടല്‍ ശക്തി പകരും. വിവിധ തരത്തിലുള്ള പങ്കാളിത്ത സാദ്ധ്യതക്കുറിച്ച്‌ ടാറ്റയും വിസ്‌ട്രോണും പല റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

രാജ്യത്ത് 100 ആപ്പിള്‍ സ്റ്റോറുകള്‍ തുറക്കാനും ടാറ്റയ്‌ക്ക് പദ്ധതിയുണ്ട്. ഇതില്‍ ആദ്യത്തെ ഷോറൂം മാര്‍ച്ചില്‍ മുംബൈയില്‍ തുടങ്ങും. ഇതോടെ ഇലക്‌ട്രോണിക്‌സ് ഉല്‍പാദന മേഖലയില്‍ ചൈനയെ വെല്ലുവിളിക്കുന്ന കമ്പനിയായി ടാറ്റയും മാറും. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ടാറ്റ, ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണക്കമ്പനികളുടെ മുന്‍നിരയിലെത്തും. ഇലക്‌ട്രോണിക്‌സ് ഉത്പാദന കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഉത്തേജക പാക്കേജ് ടാറ്റയ്‌ക്കും ചുവടുറപ്പിക്കാന്‍ കരുത്തേകും.

ലോകത്തിലെ തന്നെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, ചൈനയെ പരിധിവിട്ട് ആശ്രയിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണ്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മറ്റും ഐഫോണ്‍ ഉത്പാദന രംഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതാണ് ചൈന വിടാന്‍ ആപ്പിള്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Related Articles

Back to top button