IndiaLatest

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഒഫ് ഇന്ത്യയ്ക്ക് ഫൈസര്‍ കമ്പനി അപേക്ഷ നല്‍കി. തങ്ങളുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. സാധാരണയായി ഇന്ത്യയില്‍ പരീക്ഷണം നടത്തുന്ന വാക്‌സിനുകള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കാറുള്ളത്. 95% വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. ഇത് മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഫൈസര്‍ വാക്‌സിന് നേരത്തെ ബ്രിട്ടനും ബഹ്‌റൈനും അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button