IndiaLatest

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കോവിഡ് വാക്സീന്‍ ലഭ്യമാക്കണം

“Manju”

ഡല്‍ഹി: കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തതു കൊണ്ട് ആര്‍ക്കും കോവിഡ് വാക്സീന്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമായി അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മുന്‍കൂര്‍ രജിസ്ട്രേഷനും കോവിഡ് വാക്സീന്‍ ലഭിക്കുന്നതിന് നിര്‍ബന്ധമല്ലെന്നും സര്‍ക്കാര്‍ പറയുന്നു.

കോവിഡ് വാക്സീന്‍ വിതരണം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായ 94 കോടി പേര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കും. ഇതുവരെ 31 കോടിയിലേറെ നല്‍കിക്കഴിഞ്ഞു.

Related Articles

Back to top button