IndiaLatest

സഹോദര​െന്‍റ അനുഗ്രഹം തേടി തമിഴ്​ സൂപ്പര്‍താരം

“Manju”

ചെന്നൈ : പുതിയ രാഷ്​ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്താനിരിക്കേ, മൂത്ത സഹോദര​െന്‍റ അനുഗ്രഹം തേടി തമിഴ്​ സൂപ്പര്‍താരം രജനികാന്ത്​. ഞായറാഴ്​ച മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിനെ ബംഗളൂരുവിലെ വസതിയിലെത്തി സന്ദര്‍ശിച്ചാണ്​ രജനീകാന്ത്​ അനുഗ്രഹം വാങ്ങിയത്​. രജനി സഹോദര​െന്‍റ കാലില്‍ വീണ്​ അനുഗ്രഹം വാങ്ങുന്നതി​െന്‍റയും സഹോദരന്‍ അ​ദ്ദേഹത്തെ പൊന്നാടയണിയിച്ച്‌​ ആദരിക്കുന്നതി​െന്‍റയുമെല്ലാം ചിത്രങ്ങള്‍ ആവേശത്തോടെയാണ്​ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്​.

രാഷ്​ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിക്കാനിടയായ സാഹചര്യങ്ങളും മറ്റും രജനി സഹോദരനോട്​ വിശദീകരിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഞായറാഴ്​ച രാത്രി ബംഗളൂരുവിലെ വസതിക്ക്​ മുന്നില്‍ രജനിയെ കാണാന്‍ നൂറുകണക്കിന്​ ആരാധകരാണ്​ തടിച്ചുകൂടിയത്​. ബാല്‍ക്കണിയിലേക്ക്​ വന്ന രജനി​ ആരാധകര്‍ക്കുനേരെ കൈ കൂപ്പുകയും കൈവീശി കാണിക്കുകയും ചെയ്​തു. 2021 ജനുവരിയില്‍ പുതിയ രാഷ്​ട്രീയ പാര്‍ട്ടി തുടങ്ങുമെന്നും അതി​െന്‍റ പ്രാഥമിക പ്രഖ്യാപനം ഡിസംബര്‍ 31ന്​ നടത്തുമെന്നും കഴിഞ്ഞയാഴ്​ചയാണ്​ രജനി വെളിപ്പെടുത്തിയത്​.

സാധ്യമായ സേവനങ്ങളെല്ലാം ജനങ്ങള്‍ക്കുവേണ്ടി ചെയ്യാനാണ്​ താന്‍ രാഷ്​​്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും രാഷ്​ട്രീയത്തിലെ വിജയമെന്നാല്‍ ജനങ്ങളു​െട വിജയമാണെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​. അതേസമയം, രജനിയുടെ പുതിയ സിനിമയായ ‘അണ്ണാത്തെ’യുടെ ചിത്രീകരണം 2021​െന്‍റ തുടക്കത്തില്‍ പുനരാരംഭിക്കും. സിരുതായ്​ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ്​ നടക്കുക.

Related Articles

Back to top button