IndiaLatest

രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ഡല്‍ഹി: രാജ്യത്ത് 30,549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 പേര്‍ രോഗബാധിതരായി മരിച്ചു. 38887 പേര്‍ക്കാണ് രോഗമുക്തി. 1.85 ശതമാനം ആണ് ടിപിആര്‍. പന്ത്രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷം പ്രതിവാര കൊവിഡ് കേസുകളില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച 2.86 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുന്‍പുള്ള ആഴ്ച്ചയില്‍ റിപ്പോര്‍ട്ട് ചെയ്ത 266000 ത്തെക്കാള്‍ ഏഴ് ശതമാനം വര്‍ധനവ്. രണ്ടാം തരംഗം ദുര്‍ബലമായി തുടങ്ങിയ മെയ് ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആദ്യമാണ് കൊവിഡ് പ്രതിവാര കണക്കില്‍ വര്‍ധനയുണ്ടാകുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പ്രതിദിന കണക്ക് അമ്പതിനായിരത്തിന് താഴെയാണ്. എന്നാല്‍ ഇതിനിടെ ഒരിക്കല്‍ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയത്. ഇപ്പോള്‍ കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധന മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ശക്തമാവില്ല എന്നാണ് വിലയിരുത്തലെന്ന് ഐഐടിയിലെ ഗവേഷകര്‍ പറഞ്ഞു. മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം പ്രതിദിനം പരമാവധി 1,50,000 വരെ മാത്രമേ എത്തു എന്നാണ് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയത്.

Related Articles

Back to top button