കൊടുങ്ങല്ലൂര്‍: വസ്ത്രവ്യാപാരിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി റിയാസ് (28) മുന്‍പും പരശ്നക്കാരനാണെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ നേരത്തെയും പല പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായിട്ടാണ് പറയുന്നത്. യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തു തന്നെയാണ് ഇയാളും താമസിക്കുന്നത്. നേരത്തെയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതോടെ റിയാസിനെ യുവതി കടയിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി വെള്ളിയാഴ്ച രാവിലെ മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്റെ ഭാര്യ റിന്‍സി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന് കൂടിയായ പ്രതി റിയാസ് ഒളിവിലാണ്. ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിന്‍സിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയില്‍നിന്നു സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ റിന്‍സിയെ ബൈക്കിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.
Related Articles
രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി 15 വരെ നീട്ടി
December 31, 2020 2:52 PM
…
December 5, 2022 1:57 PM
Check Also
Close
-
ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ മാത്രം കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടക്കുംJune 7, 2020 1:14 PM