KannurKeralaLatest

ഇരുപത് രൂപയ്ക്ക് ഉച്ചയൂണുമായി പയ്യന്നൂർ നഗരസഭ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പയ്യന്നൂർ: പയ്യന്നൂരിൽ എത്തുന്നവർക്ക് ഇനി 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തുടങ്ങിയ ജനകീയ ഹോട്ടലാണ് ചുരുങ്ങിയ ചെലവിൽ ഉച്ചയൂണ് നല്കുന്നത്. നഗരസഭ കാൻറീനിൽ തുടങ്ങിയ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. സമൂഹ അടുക്കളയുടെ തുടർച്ചയായാണ് ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങിയത്. ലോക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ തുടങ്ങിയ സമൂഹ അടുക്കള വഴി അമ്പതിനായിരത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് നഗരസഭ സംസ്ഥാനത്ത് തന്നെ മാതൃകപരമായ പ്രവർത്തനം നടത്തിയിരുന്നു. നഗരസഭയിൽ കൂടുതൽ സ്ഥലങ്ങളിൽ ജനകീയ ഹോട്ടൽ ആരംഭിക്കുമെന്ന് ചെയർമാൻ ശശി വട്ടക്കൊവ്വൽ പറഞ്ഞു.

 

Related Articles

Back to top button