InternationalLatest

റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പദ്ധതി, പാകിസ്ഥാനും ചൈനക്കും പിന്തുണയില്ല, പദ്ധതി റദ്ദാക്കി സൗദി അറേബ്യ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

റിയാദ് : പാകിസ്ഥാന് പിന്നാലെ ചൈനയോടും അതൃപ്തിയുമായി സൗദി അറേബ്യ. ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനിംഗ് ആന്റ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പദ്ധതി സൗദിയുടെ അരാംകോ റദ്ദാക്കി. 10 ബില്യണ്‍ ഡോളറിന്റെ കോംപ്ലക്‌സാണ് ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലെ ലിയോണിംഗില്‍ നിര്‍മ്മിക്കാന്‍ അരാംകോ പദ്ധതിയിട്ടിരുന്നത്.

പദ്ധതിയില്‍ ചൈനയുടെ നോര്‍ത്ത് ചൈന ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പ്പറേഷനും, പാജിന്‍ സിന്‍സേനും പങ്കുചേരുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പാകിസ്ഥാന് വായ്പയായി എണ്ണ നല്‍കുന്ന കരാര്‍ സൗദി അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട റിഫൈനറി കോംപ്ലക്‌സിന്റെ നിര്‍മ്മാണ പദ്ധതി സൗദി റദ്ദാക്കിയത്.

Related Articles

Back to top button