InternationalLatest

ചൈനയില്‍ മൂന്നുകുട്ടി നിയമം പാസാക്കി

“Manju”

ജനനനിരക്ക്​ വർധിപ്പിക്കൽ: ചൈനയിൽ മൂന്നുകുട്ടി നിയമം പാസാക്കി | Birth rate  hike: China passes three-child law | Madhyamam
ബെയ്ജിങ്: ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളാവാമെന്ന നിയമം പാസാക്കി. നാഷനല്‍ പീപ്ള്‍സ് കോണ്‍ഗ്രസിലാണ് ഇതടക്കമുള്ള നിരവധി നിയമങ്ങള്‍ പാസാക്കിയത്. കഴിഞ്ഞ മേയിലാണ് ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന് ചൈന പ്രഖ്യാപിച്ചത്.
സാമ്പത്തിക ബാധ്യതയാകുമെന്ന് കണ്ടാണ് ചൈനയിലെ പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്. ജനസംഖ്യ കണക്കെടുപ്പില്‍ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് കൂടുതല്‍ കുട്ടികളാകാമെന്ന നയംമാറ്റത്തിന് ചൈനയെ പ്രേരിപ്പിച്ചത്. 2016ലാണ് ചൈന ഒറ്റക്കുട്ടിനയം തിരുത്തിയെഴുതിയത്.
മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തിലധികം ജനനങ്ങളെ തടഞ്ഞുവെന്നാണ് ചൈനീസ് അധികൃതര്‍ അവകാശപ്പെടുന്നത്. 60 വയസ്സിന് മുകളിലുള്ള ആളുകളുടെ ജനസംഖ്യ കഴിഞ്ഞവര്‍ഷം 18.7 ശതമാനം വര്‍ധിച്ച്‌ 264 ദശലക്ഷമായി വളര്‍ന്നിട്ടുണ്ട്. ഇത് ചൈന അഭിമുഖീകരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെ വര്‍ധിപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. രാജ്യം നേരിടാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് പുതിയ നയം കൊണ്ടുവന്നത്.  എന്നാല്‍, രണ്ടുകുട്ടി മാത്രമെന്ന നിയന്ത്രണം അവസാനിപ്പിച്ച്‌ ദമ്പതികള്‍ക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന ചൈനീസ് സര്‍ക്കാറിന്റെ പുതിയ നയത്തോട് പലരും മുഖംതിരിക്കുകയാണ്. കുട്ടികളെ വളര്‍ത്താനുള്ള ഭീമമായ ചെലവോര്‍ത്താണ് പലരും വിയോജിക്കുന്നത്.
2016ല്‍ ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചപ്പോഴും ഭൂരിഭാഗത്തിന്റെയും പ്രതികരണം ഇതേരീതിയില്‍ തന്നെയായിരുന്നു. രണ്ടുകുട്ടികള്‍ തന്നെ അധികമാണെന്ന നിലപാടാണ് പലര്‍ക്കും. എന്നാല്‍, മൂന്ന് കുട്ടികളുള്ളവര്‍ക്ക് നികുതി ഇളവടക്കമുള്ള പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button