KeralaLatest

പ്രസവത്തിന് 24 മണിക്കൂര്‍ മുന്‍പ് നൃത്തം; നടി പാര്‍വതി കൃഷ്ണ

“Manju”

പ്രസവത്തിന് 24 മണിക്കൂർ മുൻപ് നൃത്തം; നടി പാർവതി കൃഷ്ണയുടെ നൃത്ത വീഡിയോ ശ്രദ്ധേയമാവുന്നു

ശ്രീജ.എസ്

ഗര്‍ഭകാലത്ത് നൃത്തം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് പേളി മാണി. പേളിയുടെ ‘ബേബി മമ്മ’ ഡാന്‍സ് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എന്നാല്‍ ഒട്ടേറെപ്പേര്‍ അതിനു വിമര്‍ശനവുമായി എത്തുകയും ചെയ്‌തു.
പക്ഷെ ഗര്‍ഭകാലത്തും ഒന്നിലേറെ തവണ നൃത്തം ചെയ്ത മറ്റൊരു അഭിനേത്രിയാണ് പാര്‍വതി കൃഷ്ണ. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പാര്‍വതിക്കും ബാലഗോപാലിനും ആണ്‍കുഞ്ഞ് പിറന്നത്.

ഗര്‍ഭകാലത്തിന്റെ ഇടയില്‍ മാത്രമല്ല, പ്രസവത്തിന് 24 മണിക്കൂര്‍ മുന്‍പും നൃത്തം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പാര്‍വതി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തനിയ്ക്കിതു പിരിമുറുക്കം കുറയ്ക്കാന്‍ സഹായിച്ചു എന്ന് പാര്‍വതി. പ്രസവശേഷമാണ് പാര്‍വതി ഈ വീഡിയോ ഇന്‍സ്റ്റഗ്രാം ഹാന്ഡിലില്‍ പോസ്റ്റ് ചെയ്തത്. ‘കൊട്ട് പാട്ട്’ എന്ന ഗാനത്തിനാണ് പാര്‍വതി നൃത്തം ചെയ്തത്.

Related Articles

Back to top button