IndiaLatest

അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം

“Manju”

ഡല്‍ഹി ;രാജ്യത്തെ സുരക്ഷ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ആക്രമണ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍, സായുധ സേനയുടെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍, റവന്യൂ, ധനകാര്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ സുരക്ഷാ ഏജന്‍സി തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ആഗോള ഭീകരവാദ ഗ്രൂപ്പുകളുടെ തുടര്‍ച്ചയായ ഭീഷണികള്‍, രാജ്യത്തിനുള്ളില്‍ തന്നെയുണ്ടാകുന്ന തീവ്രവാദ ധനസഹായം, മയക്കുമരുന്ന് ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള ഭീകര ബന്ധം, സൈബറിടത്തിനെ അനധികൃതമായി ഉപയോഗിക്കല്‍, വിദേശ ഭീകരരുടെ സാന്നിധ്യം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Related Articles

Back to top button