IndiaLatest

കു​ടും​ബാ​സൂ​ത്ര​ണം ന​ട​പ്പാ​ക്കാ​ന്‍ ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ കേ​ന്ദ്രം

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: കു​ടും​ബാ​സൂ​ത്ര​ണം ന​ട​പ്പാ​ക്കാ​ന്‍ ജ​ന​ങ്ങ​ളെ നി​ര്‍​ബ​ന്ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി​യി​ല്‍ കേ​ന്ദ്രം വ്യക്തമാക്കി നി​ര്‍​ബ​ന്ധി​ത കു​ടും​ബാ​സൂ​ത്ര​ണം വി​പ​രീ​ത​ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും ജ​ന​സം​ഖ്യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞു. മ​ക്ക​ളു​ടെ എ​ണ്ണം ര​ണ്ട് എ​ന്ന​തു​ള്‍​പ്പെ​ടെ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ത്ര മ​ക്ക​ള്‍ വേ​ണ​മെ​ന്നും ഏ​തു കു​ടും​ബാ​സൂ​ത്ര​ണ മാ​ര്‍​ഗം വേ​ണ​മെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​തു വ്യ​ക്തി​ക​ളാ​ണ്. രാ​ജ്യ​ത്തെ കു​ടും​ബാ​സൂ​ത്ര​ണ പ​രി​പാ​ടി നി​ര്‍‌​ബ​ന്ധ​പൂ​ര്‍​വ​മു​ള്ള​ത​ല്ല. ഇ​ത്, എ​ത്ര മ​ക്ക​ള്‍ വേ​ണ​മെ​ന്ന് ദമ്പ​തി​ക​ള്‍​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച്‌ തീ​രു​മാ​നി​ക്കാ​നും അ​വ​ര്‍​ക്ക് അ​നു​യോ​ജ്യ​മാ​യ കു​ടും​ബാ​സൂ​ത്ര​ണ രീ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും അ​വ​സ​രം ന​ല്‍​കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യക്തമാക്കി.

Related Articles

Back to top button