KeralaLatest

ജയിലില്‍ പുതിയ പരിഷ്‌കരണങ്ങളുമായി ഋഷിരാജ് സിം​ഗ്

“Manju”

ഋഷിരാജ് സിം ഗിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ  ശ്രമം – Times Kerala

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ല്‍ ത​ട​വു​കാ​രു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ത​ട​വു​കാ​ര്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റ് മു​ത​ല്‍ എ​ട്ട് വ​രെ എ​ഫ്‌എം റേ​ഡി​യോ കേ​ള്‍​പ്പി​ക്ക​ണ​മെ​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജ​യി​ലി​ല്‍ മാ​സി​ക​ക​ള്‍ വാ​ങ്ങി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. ഫോ​ണ്‍ വി​ളി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ല്‍​കി. ഫോ​ണ്‍ വി​ളി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​രെ അ​തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ത‌​ട​വു​കാ​ര്‍​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്ത​ണ​മെ​ന്നും അ​വ​രെ നി​ര്‍​ബ​ന്ധ​മാ​യും വ്യാ​യാ​മം ചെ​യ്യി​ക്ക​ണ​മെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശി​ച്ചു. കൂ​ടാ​തെ ത​ട​വു​കാ​രു​മാ​യി സാ​ധാ​ര​ണ വേ​ഷ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ഒ​രു അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​റെ​യും നി​യ​മി​ക്കും.

Related Articles

Back to top button