KeralaLatest

വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി

“Manju”

 

കോഴിക്കോട്ട് വ്യാപാര സ്ഥാപനങ്ങള്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം,  വ്യാപാരികള്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലുകള്‍ സ്‌ക്വാഡുകള്‍ക്ക് ...

ശ്രീജ.എസ്

ആലപ്പുഴ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു.
വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയും. ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 മണിവരെ ഇരുത്തി ഭക്ഷണം നല്‍കാനും പാഴ്സല്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ വിതരണം ചെയ്യാനും അനുമതി നല്‍കി ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ ഉത്തരവായി. ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐ പി സി സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടി എടുക്കും.

Related Articles

Back to top button