IndiaLatest

ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര വിദേശകാര്യമന്ത്രി

“Manju”

എല്ലാ വെല്ലുവിളികളെയും വിജയകരമായി പ്രതിരോധിക്കും; ചൈനയ്ക്ക്  മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

ശ്രീജ.എസ്

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അയല്‍ രാജ്യം ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും ഇന്ത്യ വിജയകരമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി കഴിഞ്ഞ ഏഴ് മാസക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ ശല്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ചൈന ഇന്ത്യയെ പരീക്ഷിക്കുകയാണെന്നും പറഞ്ഞു.

ലഡാക്കില്‍ പ്രകോപനം സൃഷ്ടിച്ചതിലൂടെ ചൈന വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ഉണ്ടാക്കിയ സല്‍പ്പേര് കൂടിയാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ ചെയ്തികള്‍ ഇന്ത്യയിലെ പൊതുജന വികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button