KeralaLatestThrissur

ചാലക്കുടിയിലും വടക്കാഞ്ചേരിയിലും യുഡിഎഫ് ലീഡ് ചെയ്യുന്നു

“Manju”

ചാലക്കുടി : വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫാണ് മുന്നേറുന്നത്. ലൈഫ് മിഷന്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫാണ് ആദ്യ മണിക്കൂറുകളില്‍ മുന്നേറുന്നത്.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികളുടെ ചുമതലയില്‍ എണ്ണും . മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണും.

Related Articles

Back to top button