IndiaInternationalLatest

ലണ്ടനില്‍ രണ്ടുവയസ്സുള്ള മകളെ കൊന്ന് ആത്മഹത്യ ചെയ്ത ഇന്ത്യന്‍ വംശജയുടെ ചിത്രം പുറത്തുവിട്ടു.

“Manju”

ലണ്ടന്‍: രണ്ടു വയസ്സുള്ള മകളെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്ന് സംശയിക്കപ്പെടുന്ന എന്‍ എച്ച്‌ എസ് ജീവനക്കാരിയുടെയും മകളുടെയും ചിത്രം പൊലീസ് പുറത്തുവിട്ടു. അവര്‍ മരിച്ചു കിടക്കുമ്ബോള്‍ എടുത്ത ചിത്രത്തില്‍ കുഞ്ഞു സിയാന ഭഗവാന്‍ തനെ അമ്മ ശിവാംഗി ഭഗവാനേ പുണര്‍ന്നാണ് കിടക്കുന്നത്. ഇന്നലെ ഹൗണ്‍സ്ഗ്ലോയിലെ ഫ്ളാറ്റിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരുടേയും കരളലിയിക്കുന്ന ഈ ചിത്രം ഇന്നലെയാണ് പൊലീസ് പുറത്തുവിട്ടത്.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റല്‍സ് എന്‍ എച്ച്‌ എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഒരു അനസ്തേറ്റിസ്റ്റ് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു ശിവാംഗി. തങ്ങളുടെ സുപ്രധാന ജീവനക്കാരിലൊരാളായിരുന്നു ശിഗാംഗി എന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ പറഞ്ഞത്. മരണത്തില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ തീവ്രദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അവരുടേ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ആശുപത്രി അധികൃതര്‍ പക്ഷെ അവരെ കുറിച്ച്‌ കൂടുതലെന്തെങ്കിലും പറയുവാന്‍ തയ്യാറായില്ല. കേസ് പൊലീസ് അന്വേഷിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്.
അതേസമയം, മരുന്ന് മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ ചില പരാതികള്‍ ഉണ്ടായിരുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പക്ഷെ, ഇവരുടെ സഹപ്രവര്‍ത്തകരാരും തന്നെ ഇക്കാര്യം പറയുന്നില്ല. മറിച്ച്‌, എല്ലാവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നല്ല ഒരു സഹപ്രവര്‍ത്തകയായിരുന്നു ശിവാംഗി എന്നാണ് എല്ലാവരും പറയുന്നത്. മരിക്കുന്നതിനു തലേദിവസം വരെ അവരെ കണ്ടവരുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉള്ളതായി ശിവാംഗി പ്രകടിപ്പിച്ചിരുന്നില്ല എന്നും അവര്‍ പറയുന്നു.
എന്നാല്‍, ഈ സംഭവത്തില്‍ മൂന്നാമതൊരാള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അത്തരമൊരു സാധ്യത തള്ളിക്കളയുവാനാണ് സാഹചര്യ തെളിവുകള്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ കൂടുതലൊന്നും പുറത്തുപറയാന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. തീര്‍ത്തും ദുഃഖകരമായ ഒരു സംഭവമാണെന്നും ഈ അമ്മയോടും കുഞ്ഞിനോടും സഹതാപമുണ്ടെന്നും അന്വേഷണൊദ്യോഗസ്ഥന്‍ പറഞ്ഞു.
താരതമ്യേന പുതിയ അപ്പാര്‍ട്ട്മെന്റിലാണ് ശിവാംഗിയുടെ ഫ്ളാറ്റ് ഉള്ളത്. ഇവിടത്തെ താമസക്കാരില്‍ അധികവും എന്‍ എച്ച്‌ എസ് ജീവനക്കാരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടത്തെ അന്തേവാസികള്‍ തമ്മിലുള്ള സമ്ബര്‍ക്കം തീരെ കുറവായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയതിനു ശേഷം മാത്രമാണ് പലരും ഈയൊരു ദുരന്തം അറിഞ്ഞത്.

Related Articles

Back to top button