Uncategorized

കേരളത്തിന് 1000 ഇലക്‌ട്രിക് ബസുകള്‍

“Manju”

തിരുവനന്തപുരം: കേരളത്തിന് 1000 ഇലക്‌ട്രിക് ബസുകള്‍ നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വായുമലിനീകരണവും ശബ്ദമലിനീകരണവും ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക ഭദ്രതയും ലക്ഷ്യമിട്ടാണ് കെഎസ്‌ആര്‍ടിസിയുടെ സ്വപ്‌നത്തിന് ചിറകേകി ഇബസുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ ഡ്രൈവറടക്കം ലീസ് വ്യവസ്ഥയിലാകും നല്‍കുക. വാടക കൊടുക്കണം. നഗരകാര്യവകുപ്പിന്റെ ഓഗുമെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് സ്‌കീമില്‍ ഉള്‍പ്പെടുത്തി ലഭിക്കുന്ന 250 ബസുകള്‍ സൗജന്യമാണ്. ശരശരി ഒരു കോടി രൂപയാണ് ബസിന്റെ വില. ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്ററിലേറെ ഓടുന്നവയാണ് 750 ബസുകള്‍.

നഗര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നവ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. ഊര്‍ജ്ജ വകുപ്പിന്റെ നാഷണല്‍ ബസ് പ്രോഗ്രാം പ്രകാരം ലഭിക്കുന്ന 750 ബസുകള്‍ക്ക് ഡ്രൈവറുടെ ശമ്പളം ഉള്‍പ്പെടെ കിലോമീറ്ററിന് 43 രൂപ വാടകയായി നല്‍കണം. നിലവിലെ ബസുകളെ സിഎന്‍ജിയിലേക്കും എല്‍എന്‍ജിയിലേക്കും മാറ്റുന്ന പദ്ധതിയും ഗതാഗത വകുപ്പ് തയ്യാറാക്കി വരികയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റിയത് വിജയിച്ചിരുന്നു.

Related Articles

Back to top button