KeralaLatestThiruvananthapuramUncategorized

സാക്ഷരാതാ ദിനത്തിന് മാനവികത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ അക്ഷരസന്ധ്യ സംഘടിപ്പിച്ചു.

“Manju”

ലോക സാക്ഷരത ദിനമായ സെപ്തംബര്‍ എട്ടിന്  അക്ഷര സന്ധ്യ എന്ന പേരിൽ മാനവികത ഗ്രന്ഥശാല പരിപാടി സംഘടിപ്പിക്കുകയുണ്ടായി.

സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം 2020 സെപ്തംബർ 08 ലോക സാക്ഷരത ദിനം മുതൽ 14 ഗ്രന്ഥശാല ദിനം വരെ ഗ്രന്ഥശാല വാരാഘോഷമായി സംഘടിപ്പിക്കുകയാണ്. വിവിധ പരിപാടികളാണ് ഇതിനോടനുബദ്ധിച്ച് ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്നത്. പോരുവഴി മാനവികത ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലോക സാക്ഷരതാ ദിനം
“അക്ഷര സന്ധ്യ” എന്ന പേരിൽ സംഘടിപ്പിച്ചു. അംഗത്വ വാരാചരണം, പുസ്തക സമാഹരണം, പുസ്തക ചർച്ച, പ്രദർശനങ്ങൾ
വെബ്സെമിനാറുകൾ, പ്രഭാഷണങ്ങൾ തുടങ്ങിയ നിരവധി പരിപാടികളാണ് വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്.
ഗ്രന്ഥശാല ദിനമായ സെപ്തംബർ 14 ന് അക്ഷരദീപം തെളിയിച്ച് പരിപാടികൾക്ക് സമാപനം കുറിയ്ക്കും.
കോവിഡ് 19 ൻ്റെ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്. വായനശാലയുടെ വൈസ് പ്രസിഡന്റ് ശ്രീമതി. വിനീത സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ശ്രീ.വിഷ്‌ണു.ആർ സ്വാഗതം പറഞ്ഞു.
വായനശാലയുടെ രക്ഷാധികാരി കൂടിയായ റിട്ടയേർഡ് അധ്യാപകൻ ശ്രീ.രമണൻ.ആർ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സാക്ഷരതാ പ്രസ്ഥാനത്തിന്റെ ചരിത്രം സമഗ്രമായി വിശദീകരിക്കുകയുണ്ടായി.ചടങ്ങിന് ശ്രീ വിഷ്ണു.എസ് നന്ദി അറിയിച്ചു.

Related Articles

Back to top button