IndiaLatest

കര്‍ഷകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച്‌ അമിത് ഷാ

“Manju”

ശ്രീജ.എസ്

ബംഗാളില്‍ കര്‍ഷകര്‍ക്കൊപ്പം  ഭക്ഷണം കഴിച്ച്‌ അമിത് ഷാ. മിഡ്‌നാപൂര്‍ ജില്ലയിലെ ബെല്‍ജുരി ഗ്രാമത്തിലെ കര്‍ഷകന്റെ വസതിയില്‍ നിന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. മണ്ണുകൊണ്ട് പണിത ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടുകഴിഞ്ഞു.

ബി.ജെ.പിയുടെ പതാകയുടെ നിറവും പച്ചയും വെള്ളയും കാവിയും പെയിന്റ് അടിച്ചുമാണ് വീട് അലങ്കരിച്ചിരിക്കുന്നത്. അമിത്ഷായോടൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി അദ്ധ്യക്ഷന്‍ ദിലിപ് ഘോഷും ഉണ്ടായിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ.

Related Articles

Back to top button