InternationalLatest

ഫൈസര്‍ വാക്സിന്‍ കുത്തിവയ്പ്പ് ; അഞ്ച് പേര്‍ക്ക് അലര്‍ജി

“Manju”

ഫൈസർ-ബയോഎൻടെക് കൊവിഡ് വാക്സിന് ബ്രിട്ടനിൽ അനുമതി, ഖത്തറിലും വാക്സിൻ ഉടൻ  എത്തിയേക്കും - Doha Roots

ശ്രീജ.എസ്

അമേരിക്കയില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവയ്പ്പ് നടന്നതിന് ശേഷം അഞ്ച് പേര്‍ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്ന് എഫ്ഡി‌എയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അലസ്ക ഉള്‍പ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എഫ്. ഡി. എയുടെ സെന്റര്‍ ഫോര്‍ ബയോളജിക്സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്ടര്‍ ഡോ. പീറ്റര്‍ മാര്‍ക്സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഫൈസര്‍, മോഡേണാ വാക്സിനുകളിലെ ഘടകമായ പോളിയെത്തിലീന്‍ ഗ്ലൈക്കോള്‍ (പി.ഇ.ജി) എന്ന രാസവസ്തുവാകാം അലര്‍ജിക്ക് കാരണമെന്നും മാര്‍ക്ക്സ് അദ്ദേഹം വ്യക്തമാക്കി. അലസ്കയ്ക്ക് സമാനമായി ബ്രിട്ടനിലും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രിട്ടനില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന്റെ ആദ്യ നാളിലാണ് രണ്ട് പേരില്‍ പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് അലര്‍ജി സംബന്ധമായ അസുഖമുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍‌ടെക്കിന്റെ കോവിഡ് -19 വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button