IndiaLatest

അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി

“Manju”

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, മ്യൂസിയം; അയോധ്യയില്‍  നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി - BIGNEWSLIVE ...

ശ്രീജ.എസ്

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു. അയോധ്യയിലെ ദാന്നിപ്പൂരിലാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോഇസ്‌ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡാണ് നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത്.

മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡാണ് ട്രസ്റ്റ് രൂപീകരിച്ചത്.നിര്‍മാണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ജാമിയ മില്ലിയ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് ഈ രൂപരേഖ തയ്യാറാക്കിയത്.

Related Articles

Back to top button