IndiaLatest

ഹെലികോപ്‌ടർ സമർപ്പിച്ച് കെ പി സി സി പ്രസിഡന്റ്

“Manju”

ബംഗളൂരു: കർണാടകത്തിലെ പ്രശസ്‌തമായ മൈലർലിംഗേശ്വര ക്ഷേത്രത്തിൽ വെള്ളികൊണ്ടുള്ള ഹെലികോപ്‌ടർ സമർപ്പിച്ച് കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. രണ്ടുവർഷം മുമ്പ് ക്ഷേത്രത്തിൽ ചെയ‌്തുപോയ ഒരു തെറ്റിന്റെ പരിഹാരമെന്നോണമാണ് ഹെലികോപ്‌ടർ സമർപ്പണമെന്ന് ശിവകുമാർ പ്രതികരിച്ചു. ബല്ലാരി ഹുവിനഹാദഗലി താലൂക്കിലാണ് മൈലർലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനായി ശിവകുമാർ എത്തിയത് ഹെലികോപ്‌ടറിൽ ആയിരുന്നു. ക്ഷേത്രത്തിനുമുകളിലൂടെയാണ് ശിവകുമാർ പറന്നെത്തിയത്. ഇത് ദർശനത്തിനെത്തുന്ന വിശ്വാസികളുടെ പരമ്പരാഗത പദയാത്രയ്‌ക്ക് എതിരാണെന്നാണ് വിശ്വാസം. ഈ ഹെലികോപ്‌ടർ യാത്രയ്‌ക്കുശേഷം ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി.

Related Articles

Back to top button