IndiaLatest

മകളെ പ്രണയിച്ചയാളുടെ കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊന്ന്​ അച്​ഛന്‍

“Manju”

വിശാഖപട്ടണം: മകളെ പ്രണയിച്ച്‌​ വഞ്ചിച്ചയാളുടെ വീട്ടില്‍ കയറി പിഞ്ചുകുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്ന് പ്രതികാരം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ്​​ സംഭവം. ഒരു പുരുഷനും മൂന്ന്​ സ്​​ത്രീകളും രണ്ട്​ കുട്ടികളുമാണ്​ കൊല്ലപ്പെട്ടത്​. രണ്ട് വയസുള്ള ഒരു കുട്ടിയും ആറുമാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ്​ മരിച്ചത്​. കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍ക്കാരനായ അപ്പാലരാജു ആണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. രമണ(60), ഉഷാറാണി(35), രമാദേവി (53), അരുണ (37), ഉദയ്കുമാര്‍ (2), ഉര്‍വശി (6 മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ്​ അപ്പാലരാജുവിന്‍റെ മകളുമായി പ്രണയത്തിലായിരുന്നു. പിന്നീട്​ വിജയ്​ വേറെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം നാട്ടില്‍ നിന്ന്​ മാറിയ വിജയ്​ തിരികെ എത്തിയിട്ടുണ്ടെന്നറിഞ്ഞ്​ അയാളോട്​ പ്രതികാരം ചെയ്യാനാണ്​ അപ്പാലരാജു വീട്ടിലെത്തിയത്. എന്നാല്‍, വിജയ്​​ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റുള്ളവരെ പുല്ലരിയുന്ന ആയുധം ഉപയോഗിച്ച്‌​ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.

Related Articles

Back to top button