IndiaLatest

ഒരാഴ്ചയ്ക്കിടെ രണ്ട് വിവാഹം നടത്തി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍

“Manju”

ഭോപ്പാല്‍: ഒരാഴ്ചയ്ക്കിടെ രണ്ട് വിവാഹം കഴിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ 26 കാരന്‍ ഒളിവില്‍. മധ്യപ്രദേശിലാണ് സംഭവം. ഇയാളുമായി വിവാഹിതയായ ഒരു യുവതിയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്‍ഡോര്‍ സ്വദേശിയായ യുവാവ് ഡിസംബര്‍ രണ്ടിന് ഖണ്ഡ്‌വയില്‍ നിന്നുളള യുവതിയേയും ഡിസംബര്‍ ഏഴിന് മ്‌ഹോയില്‍ നിന്നുള്ള യുവതിയേയുമാണ് വിവാഹം കഴിച്ചത്. ഖണ്ഡ്‌വയില്‍ നിന്നുള്ള യുവതിയുടെ ബന്ധു ഇന്‍ഡോറിലെ മ്‌ഹോയിലെ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയും മറ്റ് യുവതിയുടെ വീട്ടുകാര്‍ക്ക് വിവാഹ ചിത്രങ്ങള്‍ അയച്ച് നല്‍കുകയും ആയിരുന്നു. ഇതോടെയാണ് ചതി ഇരു പെണ്‍വീട്ടുകാരും അറിയുന്നത്.

Related Articles

Back to top button