വളര്‍ത്തു പൂച്ചയെ കൊലപ്പെടുത്തി എന്ന പരാതിയില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ സിജോ ജോസഫ് (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജില്‍ യുവതി പങ്കുവച്ചിരുന്നു. ടെറസിലേക്ക് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ലെന്ന് യുവതി പറഞ്ഞു. മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ സിജോ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
താണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ട ജില്ലാ പോലീസ് മേധാവി സംഭവം അന്വേഷിക്കുകയും അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുകൂട്ടരും തമ്മില്‍ നിലനിന്നിരുന്ന വഴി തര്‍ക്കമാണ് പൂച്ചക്കുഞ്ഞിനെ കൊല്ലുന്നതിലേയ്ക്ക് സിജോയെ നയിച്ചതെന്നാണ് കണ്ടെത്തല്‍.