IndiaKeralaLatest

ലൈഫ് മിഷന്‍ കേസ് രാഷ്ട്രീയ പ്രേരിതം – സര്‍ക്കാര്‍

“Manju”

ലൈഫ് മിഷന്‍ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കുകയാണെന്നും സര്‍ക്കാരിനോ ലൈഫ് മിഷനോ സാമ്പത്തിക കാര്യങ്ങളില്‍ ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ പക്ഷം.

തങ്ങളെ എഫ്‌സിആര്‍എ കേസിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, കേസില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് കേന്ദ്രം പറയുന്നത്. തുടക്കത്തില്‍ തന്നെ ക്രമക്കേടുകള്‍ ഉണ്ടായതിനാല്‍ അന്വേഷണം അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. കേസില്‍ ക്രിസ്മസ് അവധിക്ക് ശേഷം വിധി പറയാനാണ് തീരുമാനം

Related Articles

Back to top button