KannurKeralaLatest

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

“Manju”

കണ്ണൂര്‍: വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം നടന്നെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടത്തെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തത്. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാല്‍, അപവാദപ്രചാരണങ്ങളില്‍ തളരുന്ന സമീപനമല്ല തങ്ങള്‍ക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സര്‍ക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,” വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.

“എന്തിനെയും നേരിടാന്‍ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാന്‍ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങള്‍ നിന്നു. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും നില്‍ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയില്‍ ഉണ്ടായതിനേക്കാള്‍ സീറ്റ് ലഭിക്കും,” പിണറായി പറഞ്ഞു.

അതേസമയം, എല്‍ഡിഎഫിന് വന്‍ തിരിച്ചടി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കഷ്‌ടപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്‌ത സര്‍ക്കാരാണിത്. പ്രതിപക്ഷത്തിനു വന്‍ ജനപിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. യുഡിഎഫ് തിരിച്ചുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. പ്രളയവും, കോവിഡും നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമായിരുന്നു. ശബരിമല അടക്കമുള്ള വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. യുഡിഎഫ് തരംഗം കേരളത്തില്‍ ആഞ്ഞടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് രേഖപ്പെടുത്തി

Related Articles

Back to top button