KeralaLatest

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഹര്‍ജി

“Manju”

സിന്ധുമോൾ. ആർ

ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചു. സുപ്രിം കോടതിയിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹൈക്കോടതി വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് തീര്‍ത്ഥാരകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. കൂടാതെ ശബരിമലയില്‍ നിലവില്‍ 250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജീവനക്കാരും തീര്‍ത്ഥാടകരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാരിന്റെ വാദം കൊവിഡ് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ്. ഹൈക്കോടതി റദ്ദാക്കിയത് തിങ്കള്‍ മുതല്‍ വെള്ളിവരെ 2000 പേരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേരെയും പ്രവേശിപ്പിക്കാമെന്ന ഉന്നതതല സമിതിയുടെ തീരുമാനമാണ്.

Related Articles

Back to top button