India

ഹരിത ഊർജ്ജ രംഗത്ത്  നിക്ഷേപവുമായി മുകേഷ് അംബാനി

“Manju”

ന്യൂഡൽഹി : രാജ്യത്തെ ഹരിത ഊർജ്ജ ഉത്പാദന രംഗത്ത് വൻ തുക നിക്ഷേപിക്കാനൊരുങ്ങി വൻകിട ടെലികോം കമ്പനിയായ റിലയൻസ്. കമ്പനി ചെയർമാർ മുകേഷ് അംബാനിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 75,000 കോടി രൂപയാണ് ഹരിത ഊർജ്ജ രംഗത്ത് കമ്പനി നിക്ഷേപിക്കുക.

മൂന്ന് വർഷം കൊണ്ടാകും നിക്ഷേപം നടത്തുക. ഓരോ വർഷവും ഇരുപതിനായിരം കോടി രൂപ വീതം നിക്ഷേപിക്കും. ഇതിന് പുറമേ മൂന്നാം വർഷം അധികമായി 15,000 കോടിയുടെ നിക്ഷേപവും നടത്തും. ഇതെല്ലാം ചേർത്താണ് 75,000 കോടി രൂപയുടെ നിക്ഷേപം ആകുക.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 44ാമത് വാർഷിക യോഗത്തിലായിരുന്നു മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് റിലയൻസ് പുനരുത്പാദിപ്പിക്കാവുന്ന ഊർജ്ജ ജൈവ സമൂഹം സൃഷ്ടിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ വ്യാവസായിക സംസ്‌കാരത്തിൽ നിന്നും പാരിസ്ഥിതിക സംസ്‌കാരത്തിലേക്ക് നീങ്ങുന്ന ആദ്യ രാജ്യം ഇന്ത്യയാകും. പ്രകൃതിയോടുള്ള കടം വീട്ടുകയാണ് തങ്ങൾ ഇതിലൂടെ ചെയ്യുന്നതെന്നും അംബാനി വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേർന്നത്.

Related Articles

Back to top button