IndiaInternationalLatest

ഏദൻ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

“Manju”

യെമന്‍: പ്രധാനമന്ത്രി മെയ്ൻ അബ്ദുൾമാലിക് സയീദിന്റെ നേതൃത്വത്തിൽ പുതുതായി രൂപംകൊണ്ട യെമൻ സർക്കാരിലെ അംഗങ്ങളെ ഉൾക്കൊള്ളുന്ന വിമാനം ലക്ഷ്യമിട്ട് ബുധനാഴ്ച യെമനിലെ ഏദൻ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍.

ഏദൻ വിമാനത്താവളത്തെ ലക്ഷ്യമിട്ട ഭീരുത്വം നിറഞ്ഞ ഭീകരപ്രവർത്തനത്തെ സൗദി അറേബ്യന്‍ സർക്കാർ ശക്തമായി അപലപിക്കുന്നു, നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. പുതിയ യെമൻ സർക്കാരിലെ അംഗങ്ങളുമായി ഏദൻ വിമാനത്താവളത്തില്‍ എത്തിയതോടെയാണ് ആക്രമണം നടന്നത്.

തിന്മയുടെ ശക്തികളുടെ പിന്തുണയുള്ള ഈ വഞ്ചനാപരമായ നടപടി നിയമാനുസൃതമായ യെമൻ സർക്കാരിനെതിരെയല്ല, രാജ്യത്ത് സുരക്ഷ, സമാധാനം, സ്ഥിരത, അഭിവൃദ്ധി ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും പ്രതിനിധീകരിക്കുന്ന യെമൻ ജനതയ്‌ക്കെതിരെയാണ്. ആക്രമണം യെമന്‍ ജനതയുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് അവരെ തടയാന്‍ കഴിയില്ലെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യ യെമെന്‍ ജനതയോട് ഐക്യദാർഡ്യം പ്രഖാപിക്കുന്നു യെമന്‍ രാജ്യത്തോടപ്പവും അവിടുത്തെ ജനതയോടൊപ്പം നിൽക്കുകയും ചെയ്യുന്നു. ഇന്നത്തെ ആക്രമണ സംഭവം യെമെന്‍ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിലും അവരുടെ നിയമസാധുത പുനസ്ഥാപിക്കു ന്നതിലും അവരുടെ ദൃഡനിശ്ചയവും സ്ഥിരതയും വർദ്ധിപ്പിക്കുമെന്ന് എല്ലാവർക്കും ഉറപ്പുണ്ട്,യെമെന്‍ ജനതയെ ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തളര്‍ത്താന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

സർക്കാരിനുവേണ്ടി വിദേശകാര്യ മന്ത്രാലയം മരണപെട്ടവരുടെ കുടുംബങ്ങളോട് ആത്മാർത്ഥ മായ അനുശോചനവും അനുഭാവവും പ്രകടിപ്പിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെ യെമന്‍ പ്രാര്‍ഥിക്കുന്നു.

ഏദൻ വിമാനത്താവളത്തിന് നേരെ ബുധനാഴ്ച നടന്ന മാരക ആക്രമണത്തെ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ  പ്രസ്താവനയിൽ ഗുട്ടെറസ് ‘നിന്ദ്യമായ ആക്രമണത്തെ’ അപലപിച്ചു. യെമൻ നേതൃത്വത്തിലുള്ളതും യെമന്റെ ഉടമസ്ഥതയിലുള്ളതുമായ ഒരു രാഷ്ട്രീയ പ്രക്രിയ പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎന്നിന്റെ ഉറച്ച പ്രതിബദ്ധത യുഎൻ മേധാവി ആവർത്തിച്ചു.

Related Articles

Back to top button