IndiaLatest

ഇംഗ്ലണ്ടിനെതിരായ മത്സരത്തെക്കുറിച്ച്‌ സൂര്യകുമാര്‍

“Manju”

മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവ് അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. തന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരദിനത്തെക്കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം ഇപ്പോള്‍.സുപ്രധാനമായ ആ ദിവസത്തില്‍ പരിഭ്രാന്തനായിരുന്നെങ്കിലും സ്വയം ഒരു ലളിതമായ ഉപദേശം നല്‍കി താന്‍ ശാന്തനാവുകയായിരുന്നെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. “നിങ്ങള്‍ എന്താണോ അത് ആയിരിക്കുക,” എന്നാണ് താന്‍ സ്വയം ഉപദേശിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു.അരങ്ങേറ്റ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്തിരുന്നില്. തുടര്‍ന്ന് യാദവ് അഹമ്മദാബാദില്‍ നടന്ന തന്റെ രണ്ടാം ടി 20 മത്സരത്തില്‍ 57 റണ്‍സ് നേടി.

“നിങ്ങള്‍ കൃത്യമായി കണ്ടിട്ടുണ്ടാവാം, ആ സമയത്ത് ഞാന്‍ വളരെ ആവേശത്തിലായിരുന്നു. കൂടാതെ, രോഹിത് പുറത്തായതിന് ശേഷം ആ സമയത്ത് ഞാന്‍ സന്തുഷ്ടനായിരുന്നില്ല. എന്നാല്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ഓടുകയായിരുന്നു. അതിനാല്‍ ഞാന്‍ എത്രമാത്രം ആവേശത്തിലാണെന്ന് അത് കാണിക്കുന്നതെന്നും കുറിച്ചു.

Related Articles

Back to top button