LatestThiruvananthapuram

വീടിന് മുന്നില്‍ പേടകം പറന്നിറങ്ങി; അപ്രതീക്ഷിത സംഭവത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍; പിന്നീട് സംഭവിച്ചത്

“Manju”

കൊല്ലം: അപ്രതീക്ഷിതമായി വീടിന് സമീപത്ത് പേടകം പറന്നിറങ്ങിയപ്പോള്‍ പരിഭ്രാന്തരായി പ്രദേശവാസികള്‍. കൊല്ലം ആയൂരിലാണ് സംഭവം. അര്‍ക്കന്നൂര്‍ താമരശേരി പരമഗീതത്തില്‍ പത്മകുമാറിന്റെ വീടിന് പിന്‍വശത്തായാണ് പേടകം പതിച്ചത്.

തോര്‍മോകോള്‍ ബോക്‌സില്‍ പൊതിഞ്ഞിരുന്ന നിലയില്‍ ഒരു വസ്തു ബലൂണില്‍ നിന്നും പറന്നിറങ്ങിയപ്പോള്‍ ആദ്യമൊക്കെ കൗതുകമാണ് തോന്നിയതെങ്കിലും പെട്ടിയില്‍ നിന്നും ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് ആശങ്കയായി. പെട്ടിയ്ക്ക് പുറത്തെഴുതിയിരുന്ന എഴുത്ത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രദേശവാസികളുടെ ആശങ്കയ്ക്ക് അല്‍പ്പം അയവ് വീണത്.

ഐഎസ്‌ആര്‍ഒയുടെ പൊന്മുടിയിലുള്ള ഐഐഎസ്ടിയില്‍ നിന്നും വിക്ഷേപിച്ച യന്ത്രമാണെന്നും ലഭിക്കുന്നവര്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നുമായിരുന്നു ബോക്‌സിന് പുറത്ത് രേഖപ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നീട് ചടയമംഗലം പോലീസ് സംഭവ സ്ഥാലത്തെത്തി പെട്ടി ഏറ്റുവാങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഹൈഡ്രജന്‍ ബലൂണില്‍ ഘടിപ്പിച്ച്‌ ഐഐഎസ്ടി വിക്ഷേപിച്ചതായിരുന്നു പെട്ടി. ഓസോണ്‍ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമായ ഓസോണ്‍സോണ്ടാണ് ആയിരുന്നു പെട്ടിയില്‍.

ജിപിഎസ് സംവിധാനമുള്ള ഉപകരണം വൈകുന്നേരം നാലു മണിയോടെയാണ് താഴെ വീണത്. താഴെ വീണപ്പോള്‍ തന്നെ ഉപകരണം പതിച്ച സ്ഥലം ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബലൂണ്‍ തകരാറിലായതോടെ പാരച്യൂട്ട് തുറന്ന് പതുക്കെയാണ് പെട്ടി താഴെയെത്തിത്.

Related Articles

Back to top button