IndiaLatest

ബാങ്കുകളുടെ ഐ.എഫ്.എസ്.സി, സ്വിഫ്റ്റ് കോഡുകള്‍ മാറുന്നു

“Manju”

ന്യൂഡല്‍ഹി : ജൂലൈ ഒന്ന് മുതല്‍ ചില ബാങ്കുകള്‍ ഐ.എഫ്.എസ്.സി കോഡുകളില്‍ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഐഎഫ്‌എസ്‍സി കോഡുകള്‍ക്കൊപ്പം സ്വിഫ്റ്റ് കോഡ് ഉള്‍പ്പെടെ മാറുന്ന ബാങ്കുകളുമുണ്ട്.

സിന്‍ഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള ഐ‌എഫ്‌എസ്‌സി കോഡുകളില്‍ മാറ്റം വരും. ജൂലൈ ഒന്നു മുതലാണ് ബാങ്ക് കോഡുകള്‍ മാറുന്നത്. കാനറാ ബാങ്കുമായുള്ള ലയനം പൂര്‍ത്തിയായതിനാല്‍ ആണിത്. ബാങ്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടുത്തിയ ചെക്ക് ബുക്ക് ആവശ്യപ്പെടാം. പുതിയ ഐ.എഫ്.എസ്.സി, എം‌ഐ‌സി‌ആര്‍ കോഡുകള്‍ക്കൊപ്പം ബാങ്കിന്റെ സ്വിഫ്റ്റ് കോഡും 2021 ജൂലൈ 1 മുതല്‍ മാറും.

അലഹബാദ് ബാങ്കിന്റെ പുതിയ ഐ‌എഫ്‌എസ്‌സി കോഡിന്‍െറ ആദ്യഅക്ഷരങ്ങള്‍ ഐ‌ഡി‌ബി എന്നായിരിക്കും. ഉദാഹരണത്തിന് അലഹബാദ് ബാങ്ക് ഐ‌എഫ്‌എസ്‌സി കോഡ് നിലവില്‍ എഎല്‍എല്‍എ എന്ന കോഡോഡുകൂടിയാണ് തുടങ്ങുന്നതെങ്കില്‍ ഇനി ഇന്ത്യന്‍ ബാങ്കിന്റെ കോഡായിരിക്കണം ഉപയോഗിക്കേണ്ടത്.

Related Articles

Back to top button