Malappuram
വാഹന പരിശോധനയ്ക്കിടയിൽ നാടൻ തോക്കുമായി നിലമ്പൂരിൽ 2 പേർ പിടിയിൽ
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/01/134102-gggg.jpg?resize=581%2C470&ssl=1)
പി.വി.എസ്
മലപ്പുറം:നിലമ്പൂർ പോത്തുകല്ലിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ നാടൻ തോക്കുകളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍, പറയനങ്ങാടി കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. തോക്കിനൊപ്പം തിരകളും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ സുലൈമാന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ വണ്ടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.