KeralaLatest

എന്‍സിപി എല്‍ഡിഎഫ് വിടില്ലെന്ന് ശശീന്ദ്രന്‍, കാപ്പന്‍ മുന്നണി വിടില്ലെന്ന് പീതാംബരന്‍

“Manju”

കോട്ടയം: എന്‍.സി.പി ഇടതുമുന്നണി വിടാനൊരുങ്ങുന്നു എന്ന വാര്‍ത്തയെ തള്ളി നേതൃത്വം. പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കമില്ലെന്നും എന്‍സിപി എല്‍ഡിഎഫ് വിടാന്‍ ആലോചിച്ചിട്ടേയില്ലെന്നും സംസ്ഥാനാധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ മുന്നണി വിടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. മുന്നണിമാറ്റം സംബന്ധിച്ച്‌ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാലാ സീ‌റ്റ് നഷ്‌ടപ്പെടുമെന്ന് ആരാണ് പറഞ്ഞതെന്നും ഇപ്പോഴത്തെ ചര്‍ച്ച അനവസരത്തിലാണ്. ശശീന്ദ്രന്‍ അറിയിച്ചു.

മുന്നണി മാറ്റം ആലോചിക്കുന്നില്ലെന്നാണ് മാണി സി കാപ്പനും പ്രതികരിച്ചിരിക്കുന്നത്. പാലാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ക്ലെയിം ഉണ്ട്. ആ ക്ലെയിം ആവശ്യം വരുമ്ബോള്‍ ഉന്നയിക്കും. അത് തരില്ല എന്ന് ഇടതുമുന്നണി പറയാത്തിടത്തോളം കാലം മുന്നണി വിടുന്ന കാര്യം ആലോചിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊരു നീക്കം നടക്കില്ലെന്നും നടന്നാല്‍ തന്നെ എന്‍.സി.പിയിലെ പ്രധാന നേതാക്കളൊന്നും അതിനൊപ്പം നില്‍ക്കില്ലെന്നുമാണ് ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചിരിക്കുന്നത്.

അതേസമയം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. പാലാ സീ‌റ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ അതില്‍ പ്രതിഷേധിച്ച്‌ മുന്നണി വിട്ട് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം. എന്നാല്‍ പാലാ സീ‌റ്റിനോട് പ്രത്യേകിച്ച്‌ മമതയില്ലാത്ത മന്ത്രി എ.കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പക്ഷത്തിനും ഇതില്‍ കടുത്ത എതിര്‍പ്പാണ്. നിലവില്‍ എല്‍.ഡി.എഫില്‍ ലഭിച്ച നാല് സീ‌റ്റുകള്‍ യു.ഡി.എഫില്‍ ലഭിക്കുമോ. ഇനി ലഭിച്ചാല്‍ ശശീന്ദ്രന്‍ വിജയിച്ച ഏലത്തൂര്‍ ഉള്‍പ്പടെ സീ‌റ്റുകളില്‍ വിജയിക്കാനാകുമോ എന്നതിലും ഈ വിഭാഗത്തിന് ആശങ്കയുണ്ട്.

Related Articles

Back to top button