IndiaLatest

തന്ത്രം മാറ്റി ബിജെപി

“Manju”

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം, തന്ത്രം മാറ്റി ബിജെപി . രാജ്യം മുഴുവന്‍ ബിജെപി തരംഗമുണ്ടായിട്ടും കേരളത്തില്‍ ഇതുവരെ ചലനമുണ്ടാക്കാന്‍ കഴിയാത്തതില്‍ മാറ്റമുണ്ടാക്കാന്‍ കേന്ദ്രനേതൃത്വം ഇറങ്ങുന്നു. നിമയസഭാ തിരഞ്ഞെടുപ്പില്‍ നിലവില്‍ ഒരു സീറ്റിന് പുറമേ വേറെയും സീറ്റുകള്‍ പിടിക്കാന്‍ തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അത് എങ്ങനെ നേടുമെന്ന ചിന്തയിലാണ് ബിജെപി. അതിനായി പ്രവര്‍ത്തകരെ പുതിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരും. തിരഞ്ഞെടുപ്പിന് മുമ്ബ് നേതാക്കളെ പുതിയ പ്രചാരണ മാര്‍ഗങ്ങള്‍ അടക്കം പഠിപ്പിക്കും. 340 നേതാക്കളെ നിയമസഭാ തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പത്ത് വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. അതേസമയം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്ര നേതൃത്വം പ്രത്യേക ശ്രദ്ധിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇനി തുടര്‍ച്ചയായി സംസ്ഥാനത്ത് എത്തും.

Related Articles

Back to top button