LatestThiruvananthapuram

പകുതി ശമ്പളത്തോടെ കെഎസ്‌ആര്‍ടിസിയില്‍ ദീര്‍ഘകാല അവധി

“Manju”

തിരുവനന്തപുരം: പകുതി ശമ്പളത്തോടെ കെഎസ്‌ആര്‍ടിസിയില്‍ ദീര്‍ഘകാല അവധിയെന്ന പരിഷ്‌കാരം സര്‍വീസില്‍ നിലവില്‍ വന്നു. ജീവനക്കാരില്‍ നിന്ന് ഇതിനായി അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ കഴിയുക 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്കാണ്. അവധി ലഭിക്കുക ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയാണ്. നടപടി ചെലവ് ചുരുക്കലിന്റെ ഭാഗമായാണ്.

സര്‍ക്കാര്‍ ഇന്നലെ 40 കോടി രൂപ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള വിതരണത്തിന് അനുവദിച്ചതായി പ്രഖ്യാപനം നടത്തിയിരുന്നു. 40 കോടി രൂപയും 2021 ജൂണ്‍ മാസത്തെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനായി ധനവകുപ്പ് അനുവദിച്ചതായി ഇന്നലെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിക്കുകയായിരുന്നു. ഇതിനകം 823.18 കോടി രൂപയാണ് ധനവകുപ്പ് 2021 മാര്‍ച്ച്‌ മാസം മുതല്‍ 2022 ജനുവരി വരെയുള്ള ശമ്പളത്തിനായി അനുവദിച്ചത്.

Related Articles

Back to top button