LatestThiruvananthapuram

അനധികൃത വൈഡൂര്യ ഖനനം നടന്നതായി സൂചന

“Manju”

തിരുവനന്തപുരം: പാലോട് വനമേഖലയില്‍ അനധികൃത വൈഡൂര്യ ഖനനം നടന്നതായി സൂചന. പാലോട് വനത്തിനുള്ളിലെ മണച്ചാലയില്‍ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.

വൈഡൂര്യ ഖനനമാണ് നടന്നതെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലാകെ വൈഡൂര്യം ഉള്‍പ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവര്‍ എത്തിയത്. തിരുവനന്തപുരം ജില്ലയുടെ വനമേഖലകളില്‍ മരതകം, വജ്രം, മാണിക്യം എന്നിവയുടെ സാന്നിദ്ധ്യമുണ്ടെന്ന് ജെമ്മോളജി വിദഗ്ധരും പറഞ്ഞിരുന്നു.

സംരക്ഷിത വനത്തില്‍ അതിക്രമിച്ച്‌ കയറി അനധികൃത ഖനനം നടത്തിയതിന്റെ പേരിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പെട്രോളിങ്ങിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോകുന്നത് കുറവാണ്. ഇത് മുതലെടുത്താണ് ഖനനം നടന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി.

Related Articles

Back to top button