IndiaLatest

സഫാരി പാര്‍ക്കിലെ രണ്ടു പെണ്‍സിംഹങ്ങള്‍ക്ക് കോവിഡ്

“Manju”

ലക്നൗ: സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍ സിംഹങ്ങള്‍ക്ക് കോവിഡ്. ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ മൂന്നും ഒന്‍പതും വയസുള്ള ഏഷ്യന്‍ ഇനത്തില്‍പ്പെട്ട സിംഹങ്ങള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സിംഹങ്ങള്‍ക്കും കോവിഡ് പോസിറ്റീവായത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 14 സിംഹങ്ങളുടെ സാംപിളുകള്‍ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സിംഹങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗബാധ കണ്ടെത്തിയതോടെ മറ്റ് മൃഗങ്ങളില്‍ നിന്നും രണ്ട് സിംഹത്തേയും മാറ്റി പാര്‍പ്പിച്ചു. കോവിഡ് ജീവനക്കാരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുമായി ഇടപെടുന്ന സമയം ജീവനക്കാര്‍ പിപിഇ കിറ്റുകള്‍ ധരിക്കണമെന്നാണ് നിര്‍ദ്ദേശം. അടുത്തിടെ ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button