IndiaLatest

ശ്മശാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ അറസ്റ്റില്‍

“Manju”

 

യുപിയില്‍ ശ്മശാനം തകര്‍ന്നുണ്ടായ അപകടം; നാല് പേര്‍ അറസ്റ്റില്‍ - Express  Kerala

ശ്രീജ.എസ്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശ്മശാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കോണ്‍ട്രാക്ടര്‍ ഉള്‍പ്പെടെ നാലു പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എഞ്ചിനിയര്‍ ഉള്‍പ്പടെ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കനത്തമഴയെത്തുടര്‍ന്ന്​ തകര്‍ന്ന കെട്ടിടം മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവരുടെ മുകളിലേക്ക്​ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് 25 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 15 പേര്‍ ഗാസിയാബാദിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് യോഗി ആദിത്യ നാഥ് അറിയിച്ചു. നിര്‍മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് മീററ്റ് ഡിവിഷണല്‍ കമ്മീഷണര്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മീററ്റ് എ.ഡി.ജി.പിയോട് മുഖ്യമന്ത്രി ഉത്തരവിട്ടു.

Related Articles

Back to top button